ചിറയിൻകീഴ് പഞ്ചായത്ത് മൂന്നാം വാർഡ് മേൽകടയ്ക്കാവൂർ, സ്റ്റാലിൻ ജംഗ്ഷനിൽ കെ. പി സി സി പ്രസിഡന്റ് കെ. സുധാകരന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സ്വകാര്യഭൂമിയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇതിനെതിരെ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.