ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയകേസിൽ മൂന്ന് പേരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാരോട്കരുമത്തിൻമൂട് ബിനു ഭവനിൽ എ ഭാസ്കരൻ(60), പെരുകുളം ഉറിയാക്കോട് കൈതോട്മേക്കിൻകര പുത്തൻ വീട്ടിൽ സി ശശി(55), വിളപ്പിൽ ചെറുകോട് എൽപി സ്കൂളിന്സമീപം അജീഷ് ഭവനിൽ ഐ ആന്റണി(47) എന്നിവരാണ് അറസ്റ്റിലായത്.
വിളപ്പിൽശാല ചെറുകോടുള്ള യുവതിയെ(34) അവരുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി ആന്റണി യുവതിയെ വിവാഹവാഗ്ദാനംനൽകിയാണ് പീഡിപ്പിച്ചിരുന്നതെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.
ആന്റണിപീഡിപ്പിക്കുന്ന വിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവതിയെഭീഷണിപ്പെടുത്തി മറ്റ് രണ്ട് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.ശാരീരികബുദ്ധിമുട്ടിനെ തുടർന്ന് യുവതി വിളപ്പിൽശാല ഗവ.ആശുപത്രിയിൽ ചികിത്സതേടിഎത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്.കൗൺസലിങ്ങിനിടെയാണ് പീഡനവിവരം ആശുപത്രി അധികൃതരോട് യുവതിവെളിപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു