Search
Close this search box.

“ഒപ്പമുണ്ട് കൂടൊരുക്കാന്‍” പദ്ധതിയിൽ 4-ാമത്തെ വീടിനു എം. എ ലത്തീഫ് തറക്കല്ലിട്ടു

eipngE568500

 

മംഗലപുരം; യൂത്ത്കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെയും, കെപിആർഎ പള്ളിനടയുടേയും നേതൃത്വത്തില്‍ ഒപ്പമുണ്ട് കൂടൊരുക്കല്‍ പദ്ധതിപ്രകാരം അബൂബക്കര്‍ മാജിദാ ദമ്പതികള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിന് ഇന്ന് രാവിലെ 9.30ന് എം. എ ലത്തീഫ് തറക്കല്ലിട്ടു. കണിയാപുരം ചിറയ്ക്കല്‍ ചിറ്റാറ്റുമുക്കില്‍ ഷംമ്നാ വിലാസത്തിൽ അബൂബക്കര്‍ മാജിദാദമ്പദികള്‍ വാടകയ്ക്ക് താമസിച്ചുവരുന്നത്. നിർധനരായ ഇവര്‍ വീടുകളിൽ ജോലിക്ക് നിന്നും തുടർന്ന് സേമിയാപായസം വിറ്റുകിട്ടുന്ന വരുമാനവും കൊണ്ടാണ് ഉപജീവനം കഴിയുന്നത്. വേങ്ങോട് മൂന്നര സെന്റിൽ ഒരുങ്ങുന്ന സ്നേഹഭാവനത്തിന്റെ തറക്കല്ലിടൽ ചാടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് അജയരാജ് ബിസി , ഗ്രാമപഞ്ചായത്ത് അംഗം ശ്രീചന്ദ്, ഐഎൻടിയുസി വുമൺ സെക്രട്ടറി രമണി വസുന്ധരൻ, ഐവൈസി മണ്ഡലം പ്രസിഡന്റ് അഖിലേഷ് നെല്ലിമൂട്,യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആയ എംഎസ് ബിനു, സഞ്ജു,നാസ്സർ, വിജിത്ത് വിനായർ,സഹജ കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ അഡ്വ ഷെഹിൻ, മുനീർ,ഹരി കളിയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!