കഴിഞ്ഞ ഒരു മാസത്തോളമായി കവലയൂർ ജഗ്ഷനും സ്കൂളിനും ഇടയ്ക്കുള്ള മെയിൻറോഡിലെ ഇലക്ട്രിക് തൂണുകളിലെ ബൾബുകൾ രാപ്പകൽ കത്തിനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.മണമ്പൂർ പഞ്ചായത്തിനും ഇലക്ട്രിസിറ്റി ഓവർസീയർ ഓഫീസിനും ഒരുവിളിപ്പാടകലെയാണ് ഇത് നടക്കുന്നത്. ഇതൊന്നും നാട്ടുകാരും ഇതുവഴികടന്നുപോകുന്നവരുമല്ലാതെ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ കാണുന്നില്ലെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വൈദ്യൂതി അമൂല്യമാണെന്നുള്ള വാക്കുകൾ പാഴ് വാക്കുകളായി മാറുന്നു എന്നുള്ളതിന്റെ ഇദാഹരണമാണ് ഈ കാഴ്ച.