റോഡ് വശത്തെ ഉ​ണ​ങ്ങി​യ ആ​ഞ്ഞി​ലി മ​രം ഭീ​ഷ​ണി​യാ​കു​ന്നു

പൂവച്ചൽ : പൂ​വ​ച്ച​ൽ – നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ കൊ​ണ്ണി​യൂ​ർ മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ ആ​ഞ്ഞി​ലി മ​രം ഭീ​ഷ​ണി​യാ​കു​ന്നു. ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ഴാ​ൻ തു​ട​ങ്ങി​യി​ട്ടും മ​രം​മു​റി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന ആ​ഞ്ഞി​ലി മ​ര​ത്തി​നു സ​മീ​പ​ത്താ​യി വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​റും 11 കെ​വി ലൈ​നുമുണ്ട്.
മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കൂ​റ്റ​ൻ കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണു മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങു​ക​യും, പ്ര​ദേ​ശ​ത്ത് ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും വൈ​ദ്യു​തി മു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​നും മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!