പോത്തൻകോട് :നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അയിരൂപ്പാറ ശാന്തിപുരം കല്ലിക്കോട്ടു വീട്ടിൽ സ്റ്റീഫൻ എന്ന ശബരി ( 29 ) യെ നാട്ടുകാരുടെ സഹായത്തോടെ പോത്തൻകോട് പൊലീസ് പിടികൂടി. അമിത വേഗത്തിൽ വന്ന ബൈക്ക് നാട്ടുകാർ തടയവേ ശബരി ബൈക്കിൽ നിന്നു വീഴുകയും മുഖത്തിനു പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസുമെത്തി ശബരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.