നാവായിക്കുളം : അഭിനയകഴിവ് കൊണ്ട് മലയാളികളെ ഞെട്ടിച്ച ബാലതാരം നാവായിക്കുളം സ്വദേശി നിരഞ്ജന് സമ്മാനവുമായി ‘നാടക്’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രവർത്തകർ എത്തി. സംസ്ഥാന പുരസ്കാരം നേടിയ നിരഞ്ജന് വർക്കല ഡിസ്നി സൈക്കിൾസിൽ നിന്ന് വാങ്ങിയ ഗുണമേന്മയുള്ള സൈക്കിളാണ് സമ്മാനമായി നൽകിയത്.