138 കോടി ഇന്ത്യൻ ജനതയ്ക്ക് അന്നമൂട്ടുന്ന കർഷകരും തൊഴിലാളികളും കൈകോർത്തു കൊണ്ട് കഴിഞ്ഞ ഒരു വർഷം കൊണ്ട് നടത്തി വരുന്ന ഐതിഹാസ സമരത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ 3 കർഷക നിയമങ്ങളും പിൻവലിക്കുവാൻ തീരുമാനിച്ചു.സമരത്തിൽ പങ്കെടുത്ത 700 ഓളം കർഷകരുടെ ജീവൻ ഇതിനകം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വാഹന മിടിച്ചും വെടിവച്ചു കൊന്നിട്ടും പിന്മറാതെ സമരത്തിൽ ഉറച്ചു നിന്ന തൊഴിലാളികൾക്കും കർഷകർക്കും അഭിവാദ്യമർപ്പിച്ചു ചിറയിൻകീഴിൽ ആഹ്ളാദ പ്രകടനം നടത്തി. പുളിമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച ആഹ്ളാദ പ്രകടനം ചിറയിൻകീഴ് ബസ് സ്റ്റാൻ്റിൽ സമാപിച്ചു. സിഐറ്റിയു -കർഷകസംഘം -കർഷക തൊഴിലാളി യൂണിയൻ നേതാക്കളായ ആർ.സുഭാഷ്, അഡ്വ.എസ്. ലെനിൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, ജി.വേണുഗോപാലൻ നായർ ,പി.മണികണ്ഠൻ, പി.മുരളി എസ്.ചന്ദ്രൻ ,അനിൽകുമാർ, എം.മുരളി, വി.ലൈജു , സി.ദേവരാജൻ ,സി.എസ്.അജയകുമാർഎന്നിവർ നേതൃത്വം നൽകി.