വർക്കല : വിദ്യാർഥിനിയുടെ കൈ വിരലിൽ കുടുങ്ങിയ മോതിരം വർക്കല ഫയർ ഫോഴ്സ് മുറിച്ചുമാറ്റി. ചെമ്മരുതി കോവൂർ സ്വദേശിനിയായ ലക്ഷ്മിയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് വർക്കല അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയത്. വിദ്യാർഥിനിയുടെ വിരലിൽ മോതിരം കുരുങ്ങി നീരുവന്ന നിലയിൽ ആയതിനാൽ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വർക്കല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എസ്. എസ്. ഹരിലാലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പത്മകുമാർ എന്നിവർ ചേർന്നാണ് ആണ് മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റിയത്.