അഞ്ചുതെങ്ങ് കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ നാണയങ്ങൾ സ്വീകരിക്കാത്തത്തിനെതിരെ ആർബിഐ യ്ക്കും പോലീസിലും പരാതി അയച്ചു.
സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് പെട്രോൾ പമ്പ് ഉടമകളുടെ ഭരണഘടനാ വിരുദ്ധ നടപടിയ്ക്കെതിരെ ശക്തമായ നടപടി ആവിശ്യപ്പെട്ടുകൊണ്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പോലീസിനും പരാതി അയച്ചത്.
ഹൈകോടതി അഭിഭാഷകൻ മുകേഷ് കുമാർ ഗാന്ധിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാണയങ്ങൾ സ്വീകരിയ്ക്കാൻ വിമുഖതകാട്ടിക്കൊണ്ട് ഭരണഘടനയെ വെല്ലുവിളിച്ചവർക്കെതിരെ ശക്തമായ നടപടി ആവിശ്യപ്പെട്ടുകൊണ്ട് പരാതി സമർപ്പിച്ചിട്ടുള്ളത്.
പ്രദേശത്തെ പെട്രോൾ പമ്പുകളിൽ വളരെ നാളുകളായി നാണയങ്ങൾ സ്വീകരിക്കുന്നില്ല. ഇതിനെ ചോദ്യം ചെയ്ത പലരോടും തീർത്തും നിഷേധാത്മകമായ മറുപടികളാണ് പമ്പ് ജീവിനാക്കാരുടെയും ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് നാണയങ്ങൾ സ്വീകരിക്കില്ല എന്ന പോസ്റ്റാറുകളും ഇവർ പമ്പിൽ സ്ഥാപിച്ചിരിയ്ക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിയ്ക്കുന്നു.
തീരദേശമേഖലയായ പ്രദേശത്ത് വലിയൊരു പങ്കും കൂലിവേലക്കാരും സാധാരണക്കാരുമാണ് താമസിക്കുന്നത്. അതിനാൽ തന്നെ പമ്പ് ഉടമകളുടെ ഇത്തരം നടപടി പ്രദേശത്തെ പെട്രോൾ പമ്പുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്.