Search
Close this search box.

ഒടുവിൽ നാണയങ്ങൾ സ്വീകരിക്കില്ലെന്ന പെട്രോൾ പമ്പിലെ വിവാദ പോസ്റ്റർ നീക്കം ചെയ്തു

eiFSJDF64130

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പെട്രോൾ പമ്പിലെ വിവാദമായ നാണയങ്ങൾ സ്വീകരിക്കില്ലെന്ന
ഭരണഘടനാ വിരുദ്ധ വിവാദ പോസ്റ്റർ നീക്കം ചെയ്തു. ഇന്ന് രാവിലെയോടെയാണ് പമ്പിൽ സ്ഥാപിച്ചിരുന്ന പോസ്റ്റർ നീക്കം ചെയ്ത നിലയിൽ കാണപ്പെട്ടത്.

അഞ്ചുതെങ്ങ് പെട്രോൾ പമ്പിൽ ഭാരതത്തിന്റെ നാണയങ്ങൾ സ്വീകരിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നിരുന്നു.ഇത് ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം വാർത്ത നൽകിയിരുന്നു. കൂടാതെഭാഗമായി കഴിഞ്ഞ ദിവസമാണ് അഞ്ചുതെങ്ങ്, വക്കം, മണനാക്ക് പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും പോലീസിലും അഞ്ചുതെങ്ങ് സജൻ പരാതി സമർപ്പിച്ചിരുന്നു.

ഉടമയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റർനീക്കം ചെയ്തതെന്നാണ് ജീവനക്കാർ പറയുന്നത്. രാവിലെ പമ്പിൽ എത്തിയ ഉപഭോക്താക്കൾ ഇതെപ്പറ്റി ആരാഞ്ഞപ്പോൾ നാണയങ്ങൾ കൈപറ്റുമെന്നോ ഇല്ലെന്നോ കൃത്യമായ മറുപടി നൽകാതെ ജീവനക്കാർ ഒഴിഞ്ഞുമാറിയതായും പറയപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!