വെഞ്ഞാറമൂട്ടിൽ വീടുകളിൽ മോഷണം

eiT8LA679940

 

വെഞ്ഞാറമൂട്ടിൽ വ്യാപക മോഷണം. കുട്ടികളുടെ നാടക വേദിയായ ആലന്തറരംഗ പ്രഭാതിലും സമീപത്തെ വീടുകളിലുമാണ് പുലർച്ചയോടെ മോഷണം നടന്നത്. രംഗപ്രഭാത് ഗീതയുടെ ഭർതൃമാതാവ് രാധമ്മയുടെ രണ്ട് പവൻ വരുന്ന സ്വർണമാല മോഷ്ടാക്കൾ കവർന്നു . ഉറക്കത്തിലായിരുന്ന രാധമ്മയുടെ കഴുത്തിൽ നിന്നുമാണ് മോഷ്ടാക്കൾ മാലപൊട്ടിച്ച കടന്നത് . സമീപത്തെ ആലന്തറ കൊല്ല വിളാകത്ത് വീട്ടിൽ അനിൽകുമാറിൻറെ 9,000 രൂപയും മോഷ്ടാക്കൾ കവർന്നു. ക്ഷേത്ര ഭാരവാഹിയായ അനിൽകുമാർ ക്ഷേത്ര ആവശ്യത്തിനുള്ള പണം ഷർട്ടിലെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . മോഷ്ടാക്കൾ ജനൽ തുറന്ന് തോട്ട ഉപയോഗിച്ചു വീട്ടിനുള്ളിൽ തൂക്കിയിട്ടിരുന്ന ഷർട്ട് പുറത്തെടുത്തു പണം എടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌ .വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!