Search
Close this search box.

വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചു

eiUKZ9Y99651

 

വർക്കല : ദീർഘനാളായി നിലനിന്നിരുന്ന നാടിന്റെ ഒരു ആവശ്യം കൂടി നിറവേറ്റപെടുകയാണ്.
വർക്കല ഒരു ടൂറിസം കേന്ദ്രമാണ്. പ്രധാനമായും റസ്റ്റോറന്റ്കളും റിസോർട്ടുകളും കൂടുതൽ ഉള്ളത് വർക്കല ഹെലിപാഡ് മുതൽ തിരുവമ്പാടി വരെയുള്ള സ്ഥലത്താണ്. ഈ പ്രദേശത്ത് ഇടുങ്ങിയ വഴികളാണുള്ളത്.ഒരു തീപിടുത്തമോ, അപകടമോ സംഭവിച്ചാൽ ഫയർഫോഴ്സിന്റെ വലിയ വാഹനം കടന്നുപോകാൻ സാധിക്കുകയില്ല.അത് മനസിലാക്കി
ഫയർഫോഴ്സിന്റെ ചെറിയ വാഹനത്തിനു വേണ്ടി നിരവധി നിവേദനങ്ങൾ നൽകി. എം എൽ എ നേരിട്ട് ഫയർഫോഴ്സ് ഡയറക്ടറെ കണ്ടു സംസാരിച്ചതിന്റെ ഫലമായി വർക്കലയ്ക്ക് പുതിയ ഒരു ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചു.എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള വാഹനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തീ പിടുത്തം ഉണ്ടായാൽ തീയണയ്ക്കാൻ ആവശ്യമായ വെള്ളവും, വാതക ചോർച്ച ഉണ്ടായി തീപിടിച്ചാൽ, അണയ്ക്കാൻ ഫോഗിങ് സമ്പ്രദായവും,വാഹന അപകടം ഉണ്ടായാൽ മുറിച്ചു മാറ്റുന്നതിന് ഹൈഡ്രോളിക് കട്ടിങ് മെഷീനും മരം മുറിച്ചു മാറ്റുന്നതടക്കമുള്ള സംവിധാനം ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട് . ഇന്ന് വർക്കല ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ എം എൽ എ അഡ്വ വി ജോയ് നിർവഹിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!