മകനെ തല്ലി: മകന്റെ പരാതിയിൽ അച്ഛൻ ജയിലിൽ…

eiB30US79949

നഗരൂർ: മകനെ ദേഹോപദ്രവമേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അച്ഛൻ അറസ്റ്റിൽ. നഗരൂർ ആൽത്തറമൂട് സൗപർണികയിൽ മുരളീധരൻനായരാ(46)ണ് പിടിയിലായത്.

മർദനമേറ്റ 16 വയസ്സുകാരനായ മകന്റെ പരാതിയിലാണ് പോലീസ് നടപടി. വീട്ടുവഴക്കിനെത്തുടർന്നാണ് മകനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തത്. നഗരൂർ എസ്.എച്ച്.ഒ. രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!