Search
Close this search box.

ബസ്സിൽ വീട്ടമ്മയുടെ മാല കവർന്ന മധുര സ്വദേശിനി അറസ്റ്റിൽ

eiPSJRY99220

 

വട്ടപ്പാറ : കെഎസ്ആർടിസി ബസിൽ യാത്രാമധ്യേ വീട്ടമ്മയുടെ രണ്ടേകാൽ പവന്റെ മാല കവർന്ന മധുര വാണിപ്പെട്ടി സ്വദേശിനി ഹരിണി ( 35 ) യെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ഇടത്തറ ഇലങ്കത്തിൽ വീട്ടിൽ സുശീല ( 64 )യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു മാലപൊട്ടിക്കൽ. സുശീലയുടെ സമീപത്ത് ചാരി നിന്ന ഹരിണി വിദഗ്ധമായി മാല പൊട്ടിക്കുന്നത് സഹയാത്രികരിലൊരാൾ കണ്ടു ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഹരിണി മാല താഴെയിട്ടു. ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് സംഭവം .അതോടെ സ്റ്റേഷനു മുന്നിൽ ബസ് നിർത്തി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ സഹയാത്രികർ തടഞ്ഞ് പൊലീസിനു കൈമാറി. കോടതി ഹരിണിയെ റിമാന്റു ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!