വെമ്പായം: ഭർത്താവിന്റെ വീടിനു മുന്നിൽ വച്ച് യുവതിയെ മർദ്ദിച്ചയാൾ അറസ്റ്റിൽ. കൊഞ്ചിറ മീനാറ സ്വദേശി നൗഫലിനെയാണ് (31) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റ കൊഞ്ചിറ ഷാഹിൻ മൻസിലിൽ ഷാഹിറയെ (37) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 11.50നായിരുന്നു സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഷാഹിറ തന്റെ സാധനങ്ങൾ എടുക്കുന്നതിനാണ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനിടെ സ്കൂട്ടറിൽ വരികയായിരുന്ന പ്രതി വഴിയരികിൽ നിന്ന ഷാഹിറയുടെ പിതാവുമായും സഹോദരനുമായും വാക്കുതർക്കത്തിലേർപ്പെടുകയും ഇവരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഷാഹിറയുടെ ഭർത്താവുമായി നൗഫലിന്റെ സഹോദരിയുടെ വിവാഹം ആലോചിച്ചിട്ടുള്ളതായും അതിനാൽ ഷാഹിറ ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ നൗഫൽ ആക്രമിച്ചതായുമാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.