കടയ്ക്കാവൂർ : മാരകായുധങ്ങളുമായെത്തി ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ബൈക്ക് തീവെച്ചു നശിപ്പിച്ച സംഘത്തിൽപ്പെട്ട പ്രധാന പ്രതി പിടിയിൽ. പെരുങ്കുളം മലവിളപൊയ്ക ഫാത്തിമ മാൻസിലിൽ ഷാജഹാൻ മകൻ പെരുങ്കുളം താഹ എന്നറിയപ്പെടുന്ന താഹയെ(29 ) നെ ആണ് കടക്കാവൂർ പോലീസ് പിടികൂടിയത്.സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയ പ്രതി കുറച്ചുനാൾ ഒളിവിൽ കഴിയുകയും പിന്നീട് കുറെ സംഘങ്ങളെ ചേർത്ത് കഞ്ചാവ് വിൽപനയും മറ്റു ലഹരി വിൽപ്പനയും പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു.പ്രതിയുടെ നേതൃത്വത്തിൽ പെരുംകുളം തൊട്ടിക്കല്ല് ഭാഗത്ത് ഒരു ക്രിമിനൽ സംഘത്തെ തന്നെ വാർത്തെടുത്തിരുന്നു. പോലീസ് പ്രതിയെ നിരന്തരം നിരീക്ഷിക്കുകയും പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കിയശേഷമാണ് പ്രതിയെ പിടികൂടിയത്.സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉപയോഗിച്ചിരുന്ന സ്ഥലമായ തൊട്ടിക്കൽ സമീപത്തുള്ള മൈതാനത്തിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്തെത്തി പ്രതിയെ ഇന്ന് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
ജില്ലാ റൂറൽ എസ്പി പികെ മധുവിനെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒ അജേഷ് കെ , എസ്ഐ ദിപു എസ്എസ്, നാസിറുദ്ധീൻ , മഹീൻ , എഎസ് ശ്രീകുമാർ , സിപിഒ സിയാദ് , സുജിൻ , ഡാനി എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.