നെടുമങ്ങാട് : വനിതാ പഞ്ചായത്തംഗത്തിന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകളയച്ച കേസിൽ കന്യാകുമാരി വിളവൻകോട് വെള്ളാംകോട് പന്തലുവിള പള്ളിക്ക് സമീപം ഡോർ നമ്പർ 1/150-ൽ വിജയകുമാറിനെ (ദേവരാജ്-40) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകളയച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. പരാതിയെ തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.