ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് താഴംപള്ളിയിൽ നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലിടീൽ കർമ്മം വി.ശശി എം.എൽ.എ നിർവഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആർ.സരിത,എം.എ വാഹിദ്,ജെ.ബിജു,ജസ്പിൻ മാർട്ടിൻ,സൂസി ബിനു, ഫാത്തിമ ഷാക്കീർ,അസിസ്റ്റന്റ് സെക്രട്ടറി വിനോദ്,എ.ഇ.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.