വിതുര : ടിപ്പർലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബസ് ഓടയിലേക്കു ചരിഞ്ഞു. ബസ് മൺതിട്ടയിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാലോടുനിന്ന് തെന്നൂർ ചെറ്റച്ചൽ വഴി വിതുരയിലേക്കു വരികയായിരുന്നു ബസ്.
സൂര്യകാന്തി ജംഗ്ഷനിൽ ഇറക്കം ഇറങ്ങിവരുന്നതിനിടെ എതിരേ വന്ന ടിപ്പർലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് ഓടയിലേക്കു ചരിഞ്ഞത്.റോഡിനോടു ചേർന്ന ഓടയിൽ ഇടതുവശത്തെ ചക്രങ്ങൾ താഴ്ന്നു. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ബസ് മൺതിട്ടയിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി.



