ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.