യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ആറ്റിങ്ങലിൽ പിടിയിൽ

ei2KSNI94801

 

ആറ്റിങ്ങൽ : യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ആറ്റിങ്ങലിൽ പിടിയിൽ. ആറ്റിങ്ങൽ കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന കുട്ടൻ എന്ന് വിളിക്കുന്ന സനൽകുമാർ(45), മകൻ ഉണ്ണിക്കണ്ണൻ എന്ന വിളിക്കുന്ന വിമൽകുമാർ (25) , ചെമ്പകമംഗം പൊയ്കയിൽ സ്വദേശി ബിനു(33) , കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന വിജേഷ് (25) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഊരുപൊയ്ക പുന്നവേലിക്കോണം ലതാഭവനിൽ ലിഷുവിന്റെ മകൻ വിഷ്ണുവിനേയും( 30) , ആറ്റിങ്ങൽ മങ്കാട്ടമൂല കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം ലതാഭവനിൽ അനിൽകുമാറിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന അഖിൽ (24) എന്നിവരെയാണ് പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.പരിക്കേറ്റ വിഷ്ണുവിന്റെ
സുഹൃത്തുക്കളും പ്രതിയായ വിമൽകുമാറും തമ്മിലുണ്ടായ അടിപിടിയിൽ വച്ചുള്ള വിരോധമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത് .

തിരുവനന്തപുരം റൂറൽ എസ്പി പി.കെ മധു ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മിഥുൻ , എസ്ഐ രാഹുൽ , എസ്. സി. പി. ഒമാരായ അനിൽകുമാർ , ശ്രീരാജ് , ബിനോജ് , ബിജുപിള്ള , സിപിഒ മാരായ ജയകുമാർ , ഷൈൻ നിധിൻ , ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!