മുദാക്കൽ : യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുൻ മന്ത്രി അടൂർ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് പള്ളിയറ മിഥുൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എം എ ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണൻ, മുദാക്കൽ ശ്രീധരൻ, ആർ എസ് വിജയകുമാരി, ശ്രീകണ്ഠൻനായർ, അഭിജിത്, അഖിൽ, രജനീഷ്, നിതിൻ, മനീഷ് അനന്ദു, അൻസാർ എന്നിവർ സംസാരിച്ചു.