ആറ്റിങ്ങൽ : ആറ്റിങ്ങൽ നാലുവരി ദേശീയപാത അലൈൻമെന്റിന് അംഗീകാരമായി. ബി സത്യൻ എംഎൽഎ അധ്യക്ഷനായി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്. ജൂണിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കും.
സ്വമേധയാ ഭൂമി വിട്ടുനൽകുന്നവർക്ക് കെട്ടിടനിർമാണ ചട്ടത്തിൽ നിയമപരമായി നൽകാവുന്ന ഇളവുകൾ തീരുമാനിക്കുന്നതിന് നഗരസഭാ കാര്യാലയത്തിൽ ഭൂമി വിട്ടുനൽകുന്നവരുടെ യോഗം വിളിച്ചുചേർക്കും. നഗരസഭ, റവന്യൂ, ദേശീയപാത അധികൃതരുടെ സംയുക്തയോഗം ശനിയാഴ്ച രാവിലെ താലൂക്ക് ഓഫീസിൽ ചേരാനും ധാരണയായി.
നഗരസഭാ ചെയർമാൻ എം പ്രദീപ്, ദേശീയപാതാ വിഭാഗം ചീഫ് എൻജിനിയർ എം അശോക് കുമാർ, എസ് സജീവ്, ഡോ. സി എസ് ജ്യോതീന്ദ്രനാഥ്, ഹരികുമാർ, വിശ്വലാൽ, പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ആർടിഎഫ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.