പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത പ്രതി കടയ്ക്കാവൂരിൽ പിടിയിൽ

eiBXKUC44064

 

കടയ്ക്കാവൂർ : കോളേജിൽ പഠിക്കാൻ പോയിട്ട് തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ വക്കം മംഗ്ലാവിള പ്രോഗ്രസീവ് ലൈബ്രറിക്ക് സമീപം വച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മേൽകടയ്ക്കാവൂർ, വെളിപ്പാട്ടുമൂല പ്രവീൺ നിവാസിൽ അനന്തുവി(25)നെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിൽ ഉള്ള വിരോധമാണ് പെൺകുട്ടിയെ ആക്രമിക്കാൻ കാരണം. പഠിക്കാൻ പോയി വീട്ടിലേക്ക് വരുന്ന വഴി മോട്ടോർസൈക്കിളിൽ പിന്തുടർന്ന് തിരക്കൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. കടയ്ക്കാവൂർ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ എസ്ഐ ദീപു, എ.എസ്.ഐമാരായ രാജീവ്, ശ്രീകുമാർ, സിപിഒമാരായ സിയാദ്,ഗിരീഷ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്കൂൾ-കോളേജ് കേന്ദ്രീകരിച്ച് പട്രോളിങ് ശക്തമാക്കുമെന്നും എസ്.എച്ച്.ഒ അറിയിച്ചു. പ്രതിയുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!