വയോജനങ്ങൾ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണം: രാധാകൃഷ്ണൻ കുന്നുംപുറം

eiRN1PP44350

 

ശാരീരിക ആരോഗ്യം നിലനിർത്തുന്നതിൽ മാനസിക ശക്തിക്ക് വലിയ പങ്കുള്ളതിനാൽ മാനസിക സന്തോഷം സ്വയം സൃഷ്ടിക്കാൻ വയോജനങ്ങൾ ശ്രദ്ധിക്കണമെന്ന് കവി രാധാകൃഷണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കല്ലിൻമൂട് വാർഡിലെ വയോജന ക്ലബ് സംഘടിപ്പിച്ച സ്നേഹക്കൂട് പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷം എന്നത് ഒരു ജീവിതാവസ്ഥയാണ്. അത് നാം സ്വയം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനാൽ സ്വയം സന്തോഷസമയങ്ങൾ നിർമ്മിച്ചെടുക്കാൻ നമ്മൾ ശ്രമിക്കണമെന്നദ്ദേഹം പറഞ്ഞു.

കല്ലിൻമൂട് വി.ഇ.ഒ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണുത്തുംമൂട് മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം രമ്യ, അംഗനവാടി ടീച്ചർ ഉഷാകുമാരി, സന്നദ്ധസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!