ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 4.5 കിലോ കഞ്ചാവ് പിടികൂടി. പേയാട് ജംഗ്ഷനിൽ ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബി. ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വെള്ളായണി തെന്നൂർ അയ്യപ്പൻ ക്ഷേത്രത്തിന് സമീപം വിളയിൽവീട്ടിൽ എം.മുരുകനാണ് (27) പിടിയിലായത്. കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി കാട്ടാക്കട റേഞ്ചിന് കൈമാറി.