അഞ്ചുതെങ്ങിൽ “നൈറ്റ്‌ വാക്ക് ” സംഘടിപ്പിച്ചു.

eiYF2KE72310

 

അഞ്ചുതെങ്ങ്: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി പൊതുഇടം എന്റേതുമെന്ന മുദ്രവാക്യം ഉയർത്തി അഞ്ചുതെങ്ങ് ഐസിഡിഎസ് ന്റെ നേതൃത്വത്തിൽ “നൈറ്റ്‌ വാക്ക് ” സംഘടിപ്പിച്ചു.

പൊതുഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുതെങ്ങ് ജംഗ്ഷൻ മുതൽ മാമ്പള്ളി വരെ രാത്രി നടത്തം സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടന കർമ്മം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു. മാമ്പള്ളിയിൽ അവസാനിപ്പിച്ച പരിപാടി സത്യപ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.രാത്രി ഒരു മണിയ്ക്ക് സംഘടിപ്പിച്ച പരിപാടിയിൽ അമ്പതിലേറെപേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!