കൊട്ടേഷൻ സംഘം മത്സ്യം കയറ്റി വന്ന വാഹനം മാരകായുധങ്ങൾ കാണിച്ചു തട്ടിക്കൊണ്ടുപോയി, പിന്തുടർന്ന് എത്തിയ പോലീസ് വാഹനത്തെയും ഇടിച്ചു മാറ്റി

eiZ7V6R2616

 

കൊട്ടേഷൻ സംഘം മത്സ്യം കയറ്റി വന്ന വാഹനം മാരകായുധങ്ങൾകാണിച്ചു തട്ടിക്കൊണ്ടുപോവുകയും പിന്തുടർന്ന് എത്തിയ പോലീസ് വാഹനത്തെ ഇടിച്ചു മാറ്റി കടന്ന് പോകുന്നതിനിടയിൽ അപകടത്തിൽപെടുകയും ചെയ്തു. ചടയമംഗലം കലയം ഭാഗത്ത് വച്ച് രാവിലെ നാലു മണിയോടുകൂടി ആണ് KL 7 BN 0953 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള മത്സ്യം കയറ്റി വന്ന മിനി പിക്കപ്പ് വാൻ രണ്ടംഗസംഘ കൈകാണിച്ചു നിർത്തുകയൂം ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്ത റോഡിൽ ഇറക്കി വിട്ടതിനു ശേഷം വാഹനം തട്ടി കൊണ്ടുപോകുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന മുബാറക്ക്, നസീർ എന്നിവരെ ഭീഷണിപ്പെടുത്തിയാണ് വാഹനം തട്ടി എടുത്തത്. തുടർന്ന് ഇവർ ചടയമംഗലം പോലീസിൽ വിവരമറിയിക്കുകയും വാഹനം കൊല്ലം പാരിപ്പള്ളി ഭാഗത്തേക്ക് പോയതായി അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ്, പള്ളിക്കൽ പോലീസ് സ്റ്റേഷനിലും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ വർക്കല അയിരൂർ ഭാഗത്തേക്ക് വാഹനം കടന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും അയിരൂർ സി. ഐയുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിനായി പരിശോധന നടത്തുന്നതിനിടയിൽ തട്ടിക്കൊണ്ടു പോയ വാഹനം ചെമ്മരുതി ചാവടിമുക്കിന് സമീപത്തുവച്ച് രാവിലെ അഞ്ചരയോടെ കാണുകയും പോലീസ് മിനി വാഹനത്തെ പിന്തുടർന്നപ്പോൾ അയിരൂർ പോലീസിന്റെ വാഹനത്തെ ഇടിച്ചു മാറ്റി കൊണ്ട് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

പാരിപ്പള്ളി, അയിരൂർ, ചടയമംഗലം സ്റ്റേഷനുകളിലെ പോലീസ് ആണ് പിക്ക് അപ് വാഹനത്തെ പിന്തുടർന്ന് എത്തിയത്. അമിത വേഗത്തിൽ ഇടറോഡ് വഴി നടയറ ഭാഗത്തേയ്ക്ക് കടക്കുന്നതിനിടയിൽ സമീപത്തെ തോട്ടിലേക്ക് വാഹനം ഇടിച്ചു ഇറക്കിയശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന കലയം ഭാഗത്തു നിന്നും രണ്ട് പേർ പൾസർ ബൈക്കിൽ ഈ വാഹനത്തെ പിന്തുടരുകയും എന്നാൽ പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഇവർ വഴി മാറി പോവുകയിരുന്നു എന്നും പോലീസ് പറയുന്നു. നാലംഗ സംഘം ആണ് ഇതിന് പിന്നിൽ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ചടയമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും വാഹനം ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് വടിവാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പാരിപ്പള്ളി കടമ്പാട്ടുകൊണം മൊത്തവ്യാപാര മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങിയതിൽ പണം ഇടപട് സംബന്ധിച്ച് ഉള്ള വിഷയത്തിൽ ആണ് വാഹനം തട്ടിക്കൊണ്ടു പോകാൻ ഇടയായത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കടത്തിന് ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം വാങ്ങിയശേഷം പണം നൽകാതെ മറ്റ് മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നും മത്സ്യം എടുത്ത് ഇവർ കച്ചവടം ചെയ്ത് വരികയായിരുന്നു. ഇതിനെ തുടർന്ന് കടമ്പാട്ടുകോണം മത്സ്യവ്യാപരകേന്ദ്രത്തിലെ ഏജൻസി നൽകിയ കോട്ടേഷൻ ആണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കടമ്പാട്ടുകോണം സ്വദേശി സലാഹുദ്ദീൻ എന്ന ആളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.

പോലീസ് പിന്തുടർന്നിട്ടും നിർത്താതെ പോയ വാഹനം പിന്തുടരുന്ന സമയത്ത് അയിരൂർ പോലീസിന്റെ വാഹനത്തിൽ മനപ്പൂർവ്വം ഇടിക്കുകയും വാഹനത്തിന്റെ ഇടത് ഭാഗത്തെ ഡോർ ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പോലീസ് വാഹനത്തിൽ മനപ്പൂർവ്വം വാഹനം ഇടിക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തതിന് അയിരൂർ പോലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . പരാതിക്കാരായ മുബാറക്ക്, നസീർ എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ആയി ആശുപത്രിയിലേക്ക് മാറ്റുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ചടയമംഗലം പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!