മദ്യലഹരിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ഓട്ടോ പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Image only for representation purpose

 

കിളിമാനൂർ: മദ്യലഹരിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ഓട്ടോ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. പക്ഷെ ഡ്രൈവർ രക്ഷപ്പെട്ടു. കിളിമാനൂർ പുതിയ കാവിൽ ഇന്ന് വൈകുന്നേരം നാലു മണി കഴിഞ്ഞാണ് സംഭവം. കിളിമാനൂരിൽ നിന്ന് ചെങ്കിക്കുന്ന് ഭാഗത്തേക്ക്‌ പോയ ഓട്ടോറിക്ഷ സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വാഹനങ്ങളിൽ ഇടിച്ചു. കൂടാതെ ബൈക്കിൽ നിന്നിറങ്ങുകയായിരുന്ന വെള്ളല്ലൂർ സ്വദേശിയെ ഇടിച്ചിട്ട ശേഷം പുതിയകാവ് ജംഗ്ഷനിൽ റോഡിൻ്റെ വശത്തായി നിർത്തിയിട്ടിരിക്കുകയായിരുന്ന സ്വിഫ്റ്റ് കാറിൻ്റെ പുറകിലും ഇടിച്ച ശേഷം നിർത്താതെ പോയി. തുടർന്ന് കാറിലുണ്ടായിരുന്നവർ ഓട്ടോയുടെ നമ്പർ അറിയിച്ചത് പ്രകാരം ചെങ്കിക്കുന്ന് വളവിന് സമീപത്ത് വച്ച് നാട്ടുകാർ ഓട്ടോ തടഞ്ഞു നിർത്തി. എന്നാൽ ആ സമയം തന്നെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!