Search
Close this search box.

എൽ.ഐ.സി ധൻ രേഖ എന്ന  പേരിൽ  പുതിയ  പദ്ധതി  അവതരിപ്പിച്ചു .

eiACLJ490352

 

പോളിസി  കാലാവധിയുടെ  പകുതി  വരെയോ , ഒറ്റ  തവണ  മാത്രമോ  ആയി  പ്രീമിയം അടച്ചു  തീർക്കാൻ  കഴിയുന്ന  മണി  ബാക്  ഇൻഷുറൻസ്  പദ്ധതി  എൽഐസി  അവതരിപ്പിച്ചു .  90  ദിവസം  പ്രായമുള്ള  കുട്ടികൾക്ക്  മുതൽ  60  വയസ്സ്  വരെയുള്ള  മുതിർന്ന  പൗരന്മാർക്ക്  വരെ  ഇതിൽ  ചേരാവുന്നതാണ്.   മുൻകൂട്ടി  നൽകുന്ന  അതിജീവന  അനൂകല്യങ്ങൾ  മച്യുരിറ്റി  തുകയിൽ  നിന്നും  കുറക്കുന്നില്ല  എന്നുള്ളത്  ധൻ  രേഖാ  പദ്ധതിയുടെ  പ്രത്യേകത  ആണ്. കൂടാതെ ആയിരം രൂപ ഇൻഷുറൻസിനു 50, 55, 60 രൂപ നിരക്കിൽ പ്രതി വർഷ ഗ്യാരന്റീഡ് അഡിഷൻ എന്നിവയും പ്രത്യേകത ആണ്. അപകട  ഇൻഷുറൻസ് ,  ക്രിട്ടിക്കൽ  ഇൽനെസ്സ്   പരിരക്ഷ ,  പ്രീമിയം  വൈവർ   ബെനിഫിറ്റ്  എന്നിവയും  അടിസ്ഥാന  പോളിസിയോടൊപ്പം  കൂട്ടിച്ചേർക്കാവുന്നതാണ് .  എൽഐസി  തിരുവനന്തപുരം  ഡിവിഷനിലെ  വിവിധ  ബ്രാഞ്ചുകളിൽ  പദ്ധതി അവതരണം  നിർവഹിക്കപ്പെട്ടു .

ആറ്റിങ്ങൽ  ബ്രാഞ്ച്  ഓഫിസിൽ  നടന്ന  ചടങ്ങിൽ  ചീഫ്  മാനേജർ  ഹരിപ്രസാദ്  പദ്ധതി അവതരണം  നടത്തി .   വിഷ്ണു  രാജ് , അസിസ്റ്റൻറ്  മാനേജർ , ബിന്ദു  ബൽറാം  അഡ്മിൻ  മാനേജർ,  ടി . രതീഷ്  കുമാർ , പി.വി . ബാബു   തുടങ്ങിയവർ  സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!