നെടുമങ്ങാട് ബേക്കറി കടയുടെ ഷട്ടർ പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയിൽ

eiJQ7T184772

 

നെടുമങ്ങാട് : നെടുമങ്ങാട് ബേക്കറി കടയുടെ ഷട്ടർ പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് അരശുപറമ്പ് പുത്തൻവിള വീട്ടിൽ പുലി എന്നറിയപ്പെടുന്ന പ്രഭാകരൻ (73) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13-ാം തിയതി രാത്രി രണ്ട് മണിയോടുകൂടി നെടുമങ്ങാട് സ്വദേശിനി ബിനിയും സുഹൃത്തുക്കളും ചേർന്ന് മുക്കോല ജംഗ്ഷനിൽ നടത്തി വരുന്ന ബേക്കറി കടയുടെ ഷട്ടർ പൊളിച്ച് അകത്തുകയറി ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചതിനാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാൾ. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി , സുരേഷ് കുമാർ എ എസ് ഐ രൂപേഷ് കുമാർ സി പി ഒ സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!