കടുവയിൽ സ്വദേശിയായ മതപണ്ഡിതന് തെങ്ങുകയറ്റവും പ്രിയങ്കരം

 

കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ സ്വദേശി റഫീഖ് മൗലവിക്ക് തെങ്ങുകയറ്റ യന്ത്രവും  അനായാസേന ഉപയോഗിക്കാൻ കഴിയും. കടുവയിൽ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് മൗലവിയാണ് തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി മാതൃക കാട്ടിയത്.
മതപുരോഹിതന് ആദ്ധ്യാത്മികതയിൽ മാത്രമല്ല മികവ്  തെങ്ങിൽ കയറാനും കഴിയുമെന്ന് തെളിയിച്ചു.
കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന തെങ്ങുകയറ്റ യന്ത്രത്തിൻ്റെ ഉപയോഗ പരിശീലനത്തിലാണ് മൗലവി പങ്കെടുത്തത്.
പരിശീലത്തിന് അദ്ദേഹത്തിൻ്റെ താൽപര്യം ആത്മീയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മറ്റു മേഖലകൾ അന്യമല്ല എന്നുള്ളതാണ് ചൂണ്ടി കാട്ടുന്നത്. ആദ്ധ്യാത്മികാദ്ധ്യാപനത്തോടൊപ്പം തന്നെ സ്വന്തം സ്ഥലത്ത് കൃഷിയിലും കന്നുകാലി വളർത്തലിലും മികവു തെളിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!