Search
Close this search box.

വ്യാജ പാസ്പോർട്ട് സമ്പാദിച്ച് വിദേശത്തുപോയ പ്രതി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റിൽ

ei5LIH788783

 

കിളിമാനൂർ : വ്യാജ പാസ്പോർട്ട് സമ്പാദിച്ച് വിദേശത്തുപോയ പ്രതി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റിൽ. കിളിമാനൂർ കണ്ണയംകോട് തോട്ടത്തിൽ വീട്ടിൽ നിന്നും പഴയകുന്നുമ്മേൽ കുന്നുമ്മേൽ സാഫല്യം വീട്ടിൽ രാജേഷ് (47) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.

2006ലാണ് ഇയാൾ വ്യാജരേഖകൾ സമ്പാദിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയത്.ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ലുക്കൗട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും നൽകിയിരുന്നു.

ഇന്ന് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞു വയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി പി കെ മധു ഐപിഎസ്സിന്റെ നിർദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ ഐ. എസ്.എച്ച്. ഒ എസ് സനൂജ്, എസ്.ഐ വിജിത്ത് കെ നായർ, രാജേന്ദ്രൻ, ഷാജി, എ.എസ്.ഐ ഷജീo, എസ്.സി.പി.ഒ റിയാസ്, സിപിഒമാരായ ഷിജു,കിരൺ,ബിനു എന്നിവരടങ്ങിയ
അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!