വിതുര : ക്രിസ്മസ് പുതുവർഷവുമായി ബന്ധപ്പെട്ട് വ്യാജ ചാരായ നിർമ്മാണത്തിനായി വനഭൂമിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും മറ്റ് ചാരായ നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു .വനഭൂമിയിൽ വ്യാജ ചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കല്ലാർ ഫോറസ്റ്റ് സെക്ഷനിൽ ഉൾപ്പെട്ട ചൂടൽ മൺപുറം എന്ന സ്ഥലത്തു നിന്നും കാടുകളിൽ കുഴിച്ചിട്ട നിലയിൽ കാണപ്പെട്ട ചാരായ നിർമ്മാണ സാമഗ്രികളും വാഷും പിടിച്ചെടുത്ത് നശിപ്പിച്ചത്. പ്രതികളെപ്പറ്റി പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
വിതുര ഇൻസ്പെക്ടർ എസ് . ശ്രീജിത്ത് , സബ് ഇൻസ്പെക്ടർ സുധീഷ്.എസ്.എൽ , ജിഎസ്ഐ സതികുമാർ , എഎസ്ഐ പത്മരാജ് , സിപിഒ മാരായ ശ്യാം , അനിൽ എന്നിവർ പങ്കെടുത്തു.