ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് കെഎസ്ആർറ്റിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

eiI5A7W44755

 

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് കെഎസ്ആർറ്റിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോയ കെഎസ്ആർറ്റിസി മിന്നൽ ബസ്സും എതിർ ദിശയിൽ ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാറുമാണ് അപകടത്തിൽപെട്ടത്. ആർക്കും ഗുരുതര പരിക്കില്ല എന്നാണ് വിവരം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്ര ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്നയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു.

ബസ് ഓവർടേക്ക് ചെയ്തു വന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്. ബസ്സിന്റെ വലതു വശത്തെ പിൻ ഭാഗവും കാറിന്റെ മുൻഭാഗവുമാണ് തകർന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!