അറബിഭാഷാ ദിനാചരണവും അൽ-ബസ്‍മ മാഗസിൻ പ്രകാശനവും

ei86MUZ42879

 

കണിയാപുരം:  കണിയാപ‍ുരം ഗവ. യ‍ു.പി. സ്‍കൂള്‍ അലിഫ് അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്‍മാസ്റ്റര്‍ എം. നജുമുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാര്‍ഡ് മെമ്പര്‍ ബുഷ്‍റ നവാസ് ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള യൂണിവേഴ്‍സിറ്റി അസി. പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ. മുഹമ്മദ് ശാഫി വാഫി രാമപുരം അറബിക് ദിന സന്ദേശം നൽകി. അറബി ഭാഷയുടെ പ്രസക്തിയും പ്രാധാന്യവുമുള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പി.ടി.എ പ്രസിഡന്റ് ഷിറാസ് എം.എച്ച് നിര്‍വ്വഹിച്ചു.തദവസരത്തിൽ അലിഫ് അറബിക് ക്ലബ്ബിൻ്റെ കീഴിൽ തയ്യാറാക്കിയ അൽബസ്മ മാഗസിൻ്റ പ്രകാശന കർമ്മവും നടന്നു. കുട്ടികളുടെ കഥ, കവിത, ലേഖനം, പഴഞ്ഞൊല്ലുകള്‍, വരകള്‍, കലിഗ്രഫി, വ്യക്തി പരിചയം തുടങ്ങി പഠനാര്‍ഹമായ ഒട്ടനവധി വിഭവങ്ങളുടെ സമാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അൽ-ബസ്‍മ മാഗസിൻ തയ്യാറാക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈൻ ക്വിസ് , വായന, കളറിംഗ്, ബാഡ്‍ജ് നിര്‍മ്മാണം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടന്നു. അമീർകണ്ടൽ, ലൈല കുമാരി ബിന്ദു സജീന, സജ്ന തുടങ്ങിയവർ ആശംസകളർപ്പിച്ചു.നാസറുദ്ദീൻ കരിച്ചാറ സ്വാഗതവും മുഹമ്മദ് ത്വയ്യിബ് റഹ്‍മാനി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!