വർക്കല: കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ കിണറ്റിൽ അകപ്പെട്ടു. മുട്ടപ്പലം ജോയി ഭവനിൽ ജോയ്(48) ആണ് 50 അടി താഴ്ചയുള്ള സ്വന്തം വീട്ടിലെ കിണറ്റിൽ അകപ്പെട്ടത്. വൈകുന്നേരം 6.45 ഓടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ വായുസഞ്ചാരം കിട്ടാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി വായുസഞ്ചാരം കിട്ടാൻ വേണ്ടി വെള്ളം മുകളിൽ നിന്നും കുടഞ്ഞു കൊടുത്തു. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വർക്കല ഫയർഫോഴ്സ് എത്തി വടവും നെറ്റും ഉപയോഗിച്ച് ജോയിയെ കിണറ്റിൽ നിന്നും മുകളിലേക്ക് എത്തിച്ചു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി വർക്കല താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വർക്കല ഫയർഫോഴ്സ് അസിസ്റ്റൻറ് ഓഫീസർമാരായ നസീർ, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷിച്ചത് .