ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 45 വരുമെന്ന് കരുതുന്നയളിന്റെ മൃതദേഹമാണ് വാമനപുരം നദിയുടെ ഭാഗമായ പൂവൻപാറ ആറ്റിൽ മുളങ്കാട്ടിൽ നിന്ന് കണ്ടെത്തിയത്.
ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ മനോഹരൻ പിള്ള, രാജേന്ദ്രൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്, ഉണ്ണികൃഷ്ണൻ, രതീഷ്, വൈശാഖൻ എന്നിവർ പങ്കെടുത്തു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിബിയാണ് ആറ്റിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്.ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.