തട്ടത്തുമല ഗവ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ നജുമുദ്ദീന്റെ വിയോഗത്തിൽ കെഎസ്ടിഎ അനുശോചന യോഗം സംഘടിപ്പിച്ചു

eiZBV8Q12629

 

കിളിമാനൂർ :തട്ടത്തുമല ഗവ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ എ നജുമുദ്ദീന്റെ നിര്യാണത്തിൽ കെഎസ്ടിഎ അനുശോചന യോഗം സംഘടിപ്പിച്ചു.അധ്യാപക രുടേയും കുട്ടികളുടേയും ഊറ്റ ചങ്ങാതിയും കെ എസ് ടി എ ഉപജില്ലാ കമ്മിറ്റി അംഗമായിരുന്നു .തട്ടത്തുമല ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ സി പി ഐ എം കിളിമാനൂർ ഏര്യാകമ്മിറ്റി സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറിയും പി റ്റി എ പ്രസിഡന്റുമായ എസ് യഹിയ, ഇ എ സലീം, ജയതിലകൻ നായർ , വാർഡ് മെംബർ ഹരീഷ്, കെ എസ് ടി എ ജില്ല ജോ.സെക്രട്ടറി എസ് ജവാദ്, വി ആർ സാബു, കെ വി വേണുഗോപാൽ, ആർ കെ ദിലീപ്കുമാർ, അജീഷ് ആർ. സി.,സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഹരീഷ് ശങ്കർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കെ എസ് ടി എ ഉപജില്ലാപ്രസിഡന്റ് ഷെമീർ ഷൈൻ എസ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ നവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചിത്രം :തട്ടത്തുമല ജംഗ്‌ഷനിൽ നടന്ന അനുശോചന യോഗത്തിൽ സി പി ഐ എം കിളിമാനൂർ ഏര്യാകമ്മിറ്റി സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!