ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളോട് മോശമായി പെരുമാറുന്ന യുവാവ് പിടിയിൽ

eiXMZUA93779

 

തിരുവനന്തപുരം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കാറിൽ കറങ്ങി നടന്നു ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളോട് നിങ്ങളുടെ പൾസും ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെടുകയും തൽക്ഷണം കാറിൽ കടന്നു കളയുകയും ചെയ്യുന്ന പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.പോത്തൻകോട് അയിരൂർ പാറ കള്ളികോട് സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ സ്കൂൾ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി സമാന വിഷയം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയുടെ പേരിൽ മറ്റു കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കും എന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്‌ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!