കടയ്ക്കാവൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiYG8T693460

 

കടയ്ക്കാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ, കവലയൂർകൊടുക്കുന്ന,കൊടിതൂക്കിക്കുന്ന്, വലിയവിള വീട്ടിൽ സന്ദീപിനെ(37) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈനിൽ പഠിക്കുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി ഫോണിൽ വിളിച്ചു സംസാരിക്കുന്നത് റിക്കാർഡ് ചെയ്തു വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

കടയ്ക്കാവൂർ എസ്. എച്ച്. ഒ അജേഷ് വി, ഇൻസ്പെക്ടർമാരായ ദീപു എസ്. എസ്, മനോഹർ, സിപിഒമാരായ,ജിജു, ഡാനി, സുജിൽ, ബാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!