സി.ഐ.റ്റി.യു കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിലേക്ക് ആർ.എസ് അരുണിനെ തിരഞ്ഞെടുത്തു

ei8DMPY77467

 

ആറ്റിങ്ങൽ: സി ഐ റ്റി യു അവനവഞ്ചേരി കിഴക്ക് യൂണിറ്റ് പ്രസിഡന്റായ ആർ.എസ്. അരുണിനെയാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. യൂണിറ്റ് പ്രസിഡന്റ് എന്ന നിലയിൽ നിരവധി ശ്രമകരമായ സംഘടനാ കർത്തവ്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ അരുണിന് സാധിച്ചു. ഇക്കാലയളവിൽ സംഘടന ആഹ്വാനം ചെയ്തിട്ടുള്ള നിരവധി പ്രക്ഷോഭ പരിപാടികളുടെ ഗൗരവം പൂർണമായി മനസിലാക്കിക്കൊണ്ട് യൂണിറ്റ് തലത്തിൽ നിന്ന് മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേതൃത്വ മികവായി ഉപരി കമ്മിറ്റി വിലയിരുത്തിയെന്നും സി.ഐ.റ്റി.യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം നേതാവും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ആർ.എസ്.അനൂപിന്റെ സഹോദരനാണ് അരുൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!