മടവൂരിൽ നിന്ന് 272 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ei4TDH477744

 

വർക്കല : അനധികൃതമായി സൂക്ഷിച്ചിരുന്ന പതിനായിരത്തിൽപരം രൂപയുടെ നിരോധിത പുകയില ഉത്പന്നം പിടികൂടി . മടവൂർ ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന ആശാൻ സ്റ്റോറിലും സമീപ ഗോഡൗണുകളിലുമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറ്റി എഴുപത്തിരണ്ട് കിലോഗ്രാം പാൻമസാലകളാണ് വർക്കല എക്സൈസ് സംഘം പിടികൂടിയത് . സംഭവവുമായി ബന്ധപ്പെട്ട് ഷാഹുൽ ഹമീദ് , അബ്ദുൾ സലാം , ചോട്ടാ ലാൽ എന്നിവർക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു . വർക്കല എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ഹരികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിലാണ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത് . ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ശക്തമായ നിരീക്ഷണമാണ് എക്സൈസ് സംഘം ഏർപെടുത്തിയിരിക്കുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!