മുരുക്കുംപുഴ ചെറുകായൽക്കര പാലത്തിനടുത്ത് അപകടങ്ങൾ പതിവാകുന്നു..

eiPX53I6783

 

മംഗലപുരം: മംഗലപുരം- അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ അതിർത്തി മേഖലയായ ചെറുകായൽക്കര പാലത്തിനടുത്ത് അപകടങ്ങൾ പതിവാകുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്ന വശത്ത് അപകടകരമായ രീതിയിൽ കോൺക്രീറ്റ് തിട്ടകൾ സ്ഥാപിച്ചതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം എതിരെ വന്നത് വാഹനത്തിന് സൈഡ് കൊടുത്ത കാർ ഈ തിട്ടയിൽ ഇടിച്ചു അപകടം സംഭവിച്ചു. വാഹനത്തിന് കേടുപാടും യാത്രക്കാർക്ക് പരിക്കും സംഭവിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ രണ്ടിലധികം അപകടങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു. വീതി കുറഞ്ഞ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ കഴിയാത്ത രീതിയിലാണ് ഈ കോൺക്രീറ്റ് തിട്ടയുള്ളത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇവിടെ അപകട സൂചന നൽകാൻ റീഫ്ലക്ടർ സംവിധാനവും രാത്രിയിൽ തെരുവ് വിളക്കുകളും ഇല്ല. അധികൃതർ പരിശോധന നടത്തി പരിഹാരമാർഗം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!