ഗാന്ധിസന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം നൽകും:രാധാകൃഷ്ണൻ കുന്നുംപുറം

 

ജീവിതം സത്യാന്വേഷണമാക്കിയ ഗാന്ധിജിയെ ലോകം ഇന്നും അടുത്തറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കെ.റ്റി.സി.റ്റി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ഗാന്ധിസ്മൃതി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യത്തെ മുൻനിർത്തി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ എല്ലാ പ്രതിബന്ധങ്ങളും അവസാനിക്കുന്നുവെന്നും അർപ്പണബോധമാണ് മനുഷ്യന്റെ ശക്തി എന്നും ഗാന്ധിജിതെളിയിച്ചു.ഗാന്ധിജിയുടെ ജീവിതത്തെ അടുത്തറിയാൻ വിദ്യാർത്ഥികൾ ശ്രമിച്ചാൽ വിജയത്തിന്റെ വഴികൾ തുറന്നുകിട്ടും.
ആർക്കും എന്നും പ്രചോദനമാകുന്ന ആ ജീവിതത്തെ നമ്മൾ വായിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി വർണ്ണസ്വാഗതം പറഞ്ഞു. സുഭഹാന വിശകലന സംഭാഷണവും ശ്രീക്കുട്ടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!