Search
Close this search box.

കിണറ്റിൽ വീണ പോസ്റ്റ് വുമണിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ei2ROUO85329

 

തോട്ടയ്ക്കാട് : കത്തുമായി എത്തിയ പോസ്റ്റ് വുമണിനെ വീട്ടിലെ പട്ടികൾ ഓടിച്ചു. ഭയന്നോടിയ പോസ്റ്റ് വുമൺ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണു.തോട്ടയ്ക്കാട് വാളകോടുമല ഓമനയുടെ വീട്ടിലാണ് സംഭവം.ഭയന്നോടിയ പോസ്റ്റ് വുമൺ ആൾമറയില്ലാത്ത,തകരഷീറ്റുകൾ കൊണ്ടുമൂടിയ കിണറിൽ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ, കല്ലമ്പലം ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ മനോഹരൻപിള്ള,ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്‌ക്യൂ ഓഫീസർ ഷിബിയാണ് കിണറ്റിലിറങ്ങി പോസ്റ്റ് വുമണിനെ കരയ്ക്ക് എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!