വർക്കല ബൈപ്പാസിന് 29 കോടിയുടെ ഭരണാനുമതി

eiN8O0X40160

 

വർക്കല ബൈപ്പാസിനു വേണ്ടുന്ന 519.1797 സെന്റ് സ്ഥലം വർക്കല വില്ലേജിലെ 85 സർവേ നമ്പരുകളിലായി ഏറ്റെടുക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി വി.ജോയി എം.എൽ.എ. അറിയിച്ചു.

കഴിഞ്ഞ 20 വർഷമായി ബൈപ്പാസിനു വേണ്ടി മരവിപ്പിച്ചിരുന്ന സ്ഥലങ്ങളാണ് ഇപ്പോൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരുകൾ കഴിഞ്ഞ ദിവസങ്ങളിൽ കല്ലിട്ടു തിട്ടപ്പെടുത്തിയിരുന്നു. ഭൂമി അളന്ന് കല്ലിടുന്നതിന് പൊതുമരാമത്ത് വകുപ്പിന് 27 ലക്ഷം രൂപ അനുവദിച്ചിരുന്നു.നേരത്തേ 18 കോടിയായിരുന്നു ബൈപ്പാസിനായി ബജറ്റിൽ വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 29 കോടിക്കാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നതെന്നും എം.എൽ.എ. അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!