കല്ലമ്പലത്ത് നവീകരിച്ച കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ

eiQX8QD33718

 

കല്ലമ്പലം : പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേഴ്‌വി ശക്തി. ജന്മനായുള്ള വൈകല്യവും മറ്റു പല കാരണങ്ങൾ കൊണ്ടും കേഴ്‌വി ശക്തി കുറയാനും പൂർണമായി കേഴ്‌വി ഇല്ലാതാകുന്നവരുമുണ്ട്. എന്നാൽ ആധുനിക കാലത്ത് ഉപകാരണങ്ങളുടെയും കൃത്യമായ ചികിത്സാ രീതിയിലൂടെയും കൗൺസിലിങ്ങിലൂടെയും കേഴ്‌വി ശക്തി വീണ്ടെടുക്കാൻ സാധിക്കും. അത്തരത്തിൽ മികച്ച ശ്രവണ സഹായികൾ ലഭ്യമാക്കി ജനശ്രദ്ധ നേടിയ ഹിയറിങ് എയ്ഡ് ക്ലിനിക്ക് ആണ് കർണികാർ.

മികച്ച ഓഡിയോളജിസ്റ്റുകളോടെ പ്രവർത്തിക്കുന്ന കർണികാർ ക്ലിനിക്കിൽ നിന്ന് ഗുണനിലവാരമുള്ള ബ്രാൻഡഡ്‌ ശ്രവണ സഹായികൾ ലഭിക്കും. അനലോഗ്, ഡിജിറ്റൽ എന്നിങ്ങനെയുള്ള ശ്രവണസഹായികൾ ലഭ്യമാണ്. സംഭാഷണ ശകലങ്ങൾ വ്യക്തമായും കൃത്യതയോടും കേൾക്കാൻ ഡിജിറ്റൽ ശ്രവണസഹായികൾ സഹായിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ആവശ്യമുള്ള ശബ്ദങ്ങൾ മാത്രം കൂട്ടാനും കുറയ്ക്കാനും ഇതിൽ സാദ്ധ്യമാകുന്നു. ഇതിന്റെ ചാനൽ നമ്പറിന്റെ എണ്ണം കൂടുന്നതനുസരിച്ച് കേഴ്‌വിയുടെ വ്യക്തത കൂടുന്നു. സ്വന്തം ശബ്ദം മ്യൂസിക് ഫോൺ സംഭാഷണങ്ങൾ എന്നിവ നാച്ചുറൽ ക്വാളിറ്റി ശബ്ദങ്ങളായി കേൾപ്പിക്കാനും അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കാനും ഒരു ഹൈക്വാളിറ്റി ശ്രവണസഹായികൾക്ക് സഹായിക്കും.ചെവിയുടെ പുറമേ വയ്ക്കാവുന്നതും ഉള്ളിൽ വയ്ക്കാവുന്നതുമായ ശ്രവണ സഹായികൾ ഉണ്ട്. കൃത്യമായ പ്രോഗ്രാമിംഗി​ലൂടെ സെറ്റ് ചെയ്ത ശ്രവണസഹായികൾ ഒരിക്കലും കേഴ്‌വിക്കുറവ് വരുത്തുകയില്ല.

വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ കല്ലമ്പലത്തെ ക്ലിനിക് നവീകരിച്ചു കൂടുതൽ സൗകര്യത്തോടെയും സംവിധാനത്തോടെയും നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. കല്ലമ്പലം ധനലക്ഷ്മി ബാങ്കിന് സമീപം അറഫ കോംപ്ലക്സിലാണ് കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ / റീചാർജ്ജബിൾ ഹിയറിങ്ങ് എയ്ഡ്‌സുകൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജനുവരി 3 മുതൽ 15 വരെയാണ് ഓഫർ.

കേഴ്‌വി പരിശോധന, ഡിജിറ്റൽ ശ്രവണ സഹായികൾ, ഹിയറിങ്ങ് എയ്ഡ്‌സ് ബാറ്ററികൾ,ഇയർ മോൾഡ്, സ്പീച് തെറാപ്പി തുടങ്ങിയവ കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക്കിൽ ലഭിക്കും.

കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ
വെഞ്ഞാറമൂട് ,നെടുമങ്ങാട് ,കല്ലമ്പലം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!