Search
Close this search box.

പൊലീസിനെ ആക്രമിക്കുകയും ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ

eiC2J8615701

 

മാറനല്ലൂർ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി മുതിയാവിള കാരുണ്യം വീട്ടിൽ അമൻ (20) നെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 18ന് കണ്ടല ഗ്രൗണ്ടിനു സമീപം കഞ്ചാവ് മാഫിയ സംഘം ബൈക്ക് അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു അന്വേഷിക്കാനെത്തിയ മാറനല്ലൂർ പൊലീസിനു നേരെയാണ് കഞ്ചാവ് മാഫിയ ആക്രമണം നടത്തിയത്.ആറു മാസം മുൻപ് നെയ്യാർ ഡാം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും ജീപ്പ് അടിച്ചു തകർക്കുകയും ചെയ്ത കേസിലും പ്രതിയാണ് അമനെന്നു പൊലീസ് പറഞ്ഞു. മാറനല്ലൂർ ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ്, റൂറൽ ഡാൻസാഫ് ടീം അംഗങ്ങളായ നെവിൽരാജ്, സതികുമാർ,വിജേഷ്,ശ്രീനാഥ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കേസിൽ ഉൾപ്പെട്ട പത്തു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!